തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിൽ ദേശീയ പട്ടികജാതി കമ്മീഷൻ ഇടപെടുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ വിജയ് സാംപ്ളേക്ക് നൽകിയ പരാതിയിലാണ് കമ്മീഷൻ കേസെടുത്തത്.
നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും സംസ്ഥാനത്തെ പട്ടികജാതി ക്ഷേമ ഫണ്ട് വിനിയോഗത്തിനെ കുറിച്ച് സോഷ്യൽ ഓഡിറ്റിംഗ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രൻ പരാതി നൽകിയത്.
ഫണ്ട് തട്ടിപ്പിനെ സംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം നൽകാൻ നഗരസഭ അധികൃതരോടും സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടറോടും കമ്മീഷൻ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡൻ്റും നേതാക്കളും ജൂലായ് 28ന് ഡൽഹിയിലെത്തിയാണ് ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന് പരാതി നൽകിയത്.