വിശ്വകായിക മേളയ്ക്ക് തുടക്കം

0

മാനവരാശിയെ ഒന്നിപ്പിക്കുന്ന വിശ്വകായിക മേളയ്ക്ക് ജപ്പാനിലെ ടോക്കിയോയില്‍ തുടക്കമായി. ജപ്പാനിലെ ടെന്നീസ് സൂപ്പര്‍താരം നവോമി ഒസാക്കയാണ് ഒളിംപിക് ദീപം തെളിയിച്ചത്. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിത്തോ മേള തുടങ്ങിയതായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ടിന് മേള സമാപിക്കും.

കോവിഡ് ആശങ്കയിലും മനോഹരമായ ഒളിംപിക്‌സിനായി വലിയ ഒരുക്കങ്ങളാണ് ജപ്പാന്‍ നടത്തിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങും അവിസ്മരണീയമായിരുന്നു.മുന്നോട്ട് എന്നതായിരുന്നു ഉദ്ഘാടന ചടങ്ങിൻ്റെ തീം.

41 വേദികളില്‍ 33 കായിക ഇനങ്ങളിലായി 339 മെഡല്‍ വിഭാഗങ്ങളാണ് ടോക്കിയോയില്‍ മത്സരത്തിനായി ഉള്ളത്. ഇന്ത്യന്‍ ടീമില്‍ 126 താരങ്ങളുണ്ട്.