ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തി മീരാബായി ചാനു. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ സമ്മാനിച്ചത് ചാനുവാണ്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളിയാണ് രാജ്യത്തിനായി ഈ താരം നേടിയത്.
220 കിലോഗ്രാം ഉയര്‍ത്തിയാണ് ചാനു ചരിത്രത്തിലേക്ക് കാല് വെച്ചത്. 2021 ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍. കൂടാതെ ഒളിമ്പിക്‌സില്‍ ഭാരോദ്വഹന മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും.