കനൽ ക്യാമ്പയിന് തൃശൂർ ജില്ലയിൽ തുടക്കം; പ്രചാരണ പോസ്റ്റർ കലക്ടർ പ്രകാശനം ചെയ്തു

0

സ്ത്രീധന പീഡനങ്ങൾ, ഗാർഹിക പീഡനങ്ങൾ തുടങ്ങി സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ വനിതാ ശിശു വികസന വകുപ്പ് ആസൂത്രണം ചെയ്ത ‘കനൽ’ ക്യാമ്പയിന് തൃശൂർ ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി രൂപകല്പന ചെയ്ത പോസ്റ്റർ കലക്ട്രേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രകാശനം ചെയ്തു.

കനൽ ക്യാമ്പയിൻ ലോഗോയുടെ സംസ്ഥാനതല പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 30 സെക്കൻ്റ് ദൈർഘ്യമുള്ള അനിമേഷൻ വീഡിയോ ചടങ്ങിൻ്റെ ഭാഗമായി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലിംഗ സമത്വത്തിന് ഊന്നൽ നൽകുന്ന ഒരു പൊതുസമൂഹത്തെ വാർത്തെടുക്കേണ്ട ദൗത്യം മുന്നിൽകണ്ടാണ് കനലിൻ്റെ പ്രചാരണങ്ങളെല്ലാം.

വനിതാ ശിശു വികസന വകുപ്പിൻ്റെ പ്രവർത്തന പദ്ധതികളെക്കുറിച്ചുള്ള ഹാൻ്റ്ബുക്ക് പ്രകാശനവും ചടങ്ങിൻ്റെ ഭാഗമായി നടന്നു. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ലേഖ എസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി, വനിതാ ശിശു വികസന വകുപ്പ് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.