HomeKeralaചിമ്മിനി ഡാമിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കിവിടും

ചിമ്മിനി ഡാമിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കിവിടും

ചിമ്മിണി ഡാമിൽ നിന്നും അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ തൃശൂർ കലക്ടർ ഉത്തരവിട്ടു. സ്ളൂയിസ് വാൽവ് വഴിയാകും ജലം പുറത്തു വിടുക. വെള്ളക്കെട്ട് മൂലമുള്ള ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. വെള്ളിയാഴ്ച (23/07/2021) രാവിലെ 11 മണിക്ക് ശേഷമാണ് ജലം തുറന്നു വിടുക.

ഡാമിൻ്റെ റൂൾ ലെവൽ പാലിക്കുന്നതിനും സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമായാണ് നടപടി. ഡാമിൻ്റെ വാൾവ് തുറക്കുന്നതോടെ കുറുമാലി, കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമുണ്ട്.

കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ തഹസിൽദാർമാരും തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും സ്വീകരിക്കും.

കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തണമെന്നും മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു. കൂടാതെ അപകട സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ ജില്ലാ ഫയർ ഓഫീസർ സ്വീകരിക്കണം. ചിമ്മിനി ഡാമിലെ ജലനിരപ്പ് തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു.

Most Popular

Recent Comments