കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ശവപ്പെട്ടിയില്‍ റീത്ത് വെച്ച് സമരം

0

300 കോടി രൂപയുടെ കൊള്ള നടത്തിയ സിപിഎം നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കിൻ്റെ മുന്നിൽ ബിജെപി പ്രതിഷേധ സമരം നടത്തി. ശവപ്പെട്ടിയില്‍ റീത്ത് വച്ചായിരുന്നു സമരം നടത്തിയത്. ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ടതില്‍ ദുഃഖിതനായി മുകുന്ദന്‍ ആത്മഹത്യ ചെയ്തിരുന്നു.

ഭരണ സമിതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജില്ല പ്രസിഡണ്ട്  കെ കെ അനീഷ്‌കുമാര്‍ റീത്ത് സമര്‍പ്പിച്ച് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷനായി.

കര്‍ഷകമോര്‍ച്ച സംസ്ഥാന ജന: സെക്രട്ടറി എ ആര്‍ അജിഘോഷ്, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് സബീഷ് മരുതയൂര്‍,വൈസ് പ്രസിഡണ്ട് സുനില്‍ തളിയ പറമ്പില്‍, സെക്രട്ടറി അഖിലാഷ് വിശ്വനാഥന്‍, മുനിസിപ്പല്‍ പ്രസിഡണ്ട് സന്തോഷ് ബോബന്‍, വൈസ് പ്രസിഡണ്ട്മാരായ സന്തോഷ് കാര്യാടന്‍, ടി ഡി സത്യദേവ്,യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യാംജി, മൂര്‍ക്കനാട് കൗണ്‍സിലര്‍ മായ അജയന്‍,
യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെ പി മിഥുന്‍ എന്നിവര്‍ നേതൃത്വം നല്കി.