മടക്കി എടുത്ത ഗുഡ് സര്‍വീസ് എന്‍ട്രി തിരികെ നല്‍കണമെന്ന് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി. ഗുഡ് സര്‍വീസ് എന്‍ട്രി തിരികെ എടുത്തത് സര്‍വീസ് ചട്ടങ്ങള്‍ മറികടന്നാണ്. തൻ്റെ ഭാഗം കേള്‍ക്കാതെയായിരുന്നു നടപടിയെന്നും ശാലിനി വിശദികരിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്ക് ശാലിനി പരാതി നല്‍കി.
കോടികളുടെ മരം കൊള്ളയില്‍ വിവരാവകാശ പ്രകാരം ഫയലുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ശാലിനി ഇടതു സര്‍ക്കാരിൻ്റെ ശത്രുതക്ക് പാത്രമായത്. ഇതോടെ നിര്‍ബന്ധിത അവധി എടുപ്പിക്കുകയും പിന്നീട് ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ച് എടുക്കുകയുമായിരുന്നു.