അന്താരാഷ്ട്ര വനിതാദിനാചരണത്തോട് അനുബന്ധിച്ച് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) വിദ്യാര്‍ത്ഥിനികള്‍ക്കായി ലഹരി മുക്ത പരിശീലന പടിപാടിയായ ‘വഴികാട്ടി ‘ സംഘടിപ്പിച്ചു. വൈസ് ചാന്ഡസലര്‍ ഡോ.എ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്റെ കീഴിലുള്ള ഏക്‌സാറ്റ് പരിശീലന കേന്ദ്രത്തിലെ മുഖ്യപരിശീലകനായ ഡോ.അജേഷ്.കെ. പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി. രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍, പ്രൊഫസര്‍മായ ഡോ.സി.ഡി.സൂര്യകല, ഡോ.ഡെയ്‌സി സി കാപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.