വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന സമര പ്രഖ്യാപനത്തില്‍ നിന്ന പിന്‍വാങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. വെള്ളിയാഴ്ച ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരത്തില്‍ നിന്നുള്ള പിന്മാറ്റമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ അറിയിച്ചു.
വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നസറുദ്ദീനെ നേരിട്ട് വിളിച്ചാണ് ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് അഭ്യര്‍ഥിച്ചത്.
നാളത്തെ വ്യാപാരി സമരത്തിന് യുഡിഎഫും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഭീഷണിക്കെതിരെ സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.