സ്ത്രീധനം ചോദിച്ചാല്‍ പെണ്‍കുട്ടികള്‍ പിന്മാറണം: ഗവര്‍ണര്‍

0

പെണ്‍കുട്ടികള്‍ സ്തീധനത്തോട് നോ പറയണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്ന് പിന്മാറണം.

ബിരുദം നല്‍കുമ്പോള്‍ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണം. സ്ത്രീധന പരാതി ഉയര്‍ന്നാല്‍ സര്‍വകലാശാലകള്‍ ബിരുദം റദ്ദാക്കണം.
പുരുഷന്മാര്‍ക്ക് സഹാനുഭൂതി വേണം. വരന്മാരുടെ അമ്മമാരാണ് സ്തരീധനം തടയേണ്ടത്. സാമൂഹ്യബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്‌നം.

സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണം സ്ത്രീധന പ്രശ്‌നം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുന്നതായും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ സുരക്ഷക്കായി നടത്തുന്ന ഉപവാസ സമര വേദിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.