കശ്മീരിലെ മുന്‍മുഖ്യമന്ത്രിമാരെ മോചിപ്പിക്കണമെന്ന് ആവശ്യം

0

കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരെ മോചിപ്പിക്കണമെന്ന് എട്ടു പ്രതിപക്ഷ പാര്‍ടികള്‍ സംയുക്തമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യ്‌പെട്ടു. ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ മോചിപ്പിക്കണമെന്നാണ് ആവശ്യം. അനിശ്ചിതകാലത്തേക്ക് വീട്ടുതടങ്കലിലാക്കുന്നത് അവരുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ്. കശ്മീരിലെ സ്ഥിതഗതികള്‍ ശാന്തമാണെന്ന സര്‍ക്കാരിന്റെ അവകാശ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് മുന്‍മുഖ്യമന്ത്രിമാരെ അനിശ്ചിതമായി വീട്ടുതടങ്കലില്‍ ആക്കിയിട്ടുള്ള നടപടിയെന്നും പ്രസ്താവനയില്‍ പറയുന്നു.
എന്‍സിപി, തൃണമൂല്‍, ജനതാദള്‍ സെക്യുലര്‍, സിപിഎം, സിപിഐ, രാഷ്ട്രീയ ജനതാദള്‍ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.