തമ്മിലടി നിര്‍ത്താന്‍ കേന്ദ്ര ഇടപെടല്‍; വിട്ടുവീഴ്ച ചെയ്ത് കെ സുരേന്ദ്രന്‍

0

പി കെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍. ഇതോടെ വിട്ടുവീഴ്ച ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. പാര്‍ടി ഘടനയില്‍ തന്നെ മാറ്റം വരുത്തുകയാണ് സുരേന്ദ്രന്‍. കോര്‍ കമ്മിറ്റിയിലേക്ക് വൈസ് പ്രസിഡണ്ടായ എ എന്‍ രാധാകൃഷ്ണനെ കൂടി ഉള്‍പ്പെടുത്തിയാണ് സുരേന്ദ്രന്‍ സമവായം കണ്ടെത്തിയത്. നിലവില്‍ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് കോര്‍ കമ്മിറ്റി. എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടു പോകണമെന്ന് സുരേന്ദ്രനോടും പദവികളില്‍ തുടരണമെന്ന് കൃഷ്ണദാസ് പക്ഷ നേതാക്കളോടും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.