കോവിഡ് 19 ഇന്ത്യയിലും വ്യാപകമാകുന്നു.. ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ കടുത്ത ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു എന്നിവിടങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. നിലവില്‍ 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നെത്തിയ 63കാരിക്കാണ് ജമ്മുവില്‍ വൈറസ് ബാധയേറ്റത്. ജമ്മുവില്‍ 400ല്‍ അധികം പേര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ ആറുപേരിലാണ് 48 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.