എസ് സി -എസ് ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ രാധാകൃഷ്ണന് ഭീഷണി. ഫണ്ട വെട്ടിപ്പ് കണ്ടെത്തിയതോടെ തനിക്ക് ഭീഷണി ഉണ്ടെന്ന് മന്ത്രി തന്നെയാണ് പുറത്തറിയിച്ചത്.
മന്ത്രിയുടെ ഓഫീസിലെ ഫോണില്‍ വിളിച്ചാണ് ഭീഷണി. കാച്ചാണി അജിത്ത് എന്ന ഇടനിലക്കാരന്‍ മുന്നോ നാലോ തവണ വിളിച്ചെന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്. ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട ലഭ്യമാക്കുകയും അതിനുള്ള കമ്മീഷന്‍ വാങ്ങുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമര്‍ഷമാണ് ഭീഷണിക്ക് പിന്നില്‍ എന്നാണ് കരുതുന്നത്.
തട്ടിപ്പിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് നേരത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ വെളിപ്പെടുത്തലിന് വലിയ പ്രാധാന്യമുണ്ട്. ഭീഷണിക്കെതിരെ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.