സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളായി. ഇതുപ്രകാരം ഡി കാറ്റഗറി (അതായത് ടിപിആര്‍ 15 ന് മുകളിലുള്ള പ്രദേശങ്ങള്‍) ഒഴികെയുള്ള മേഖലകളില്‍ രാത്രി എട്ടുവരെ കടകള്‍ പ്രവര്‍ത്തിപ്പിക്കാം.
ബാങ്കുകളുടെ പ്രവര്‍ത്തന ദിവസവും കൂട്ടി. തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് ബാങ്കില്‍ പ്രവേശനം അനുവദിച്ചു. ക്ഷേത്രങ്ങളിലെ ഇളവുകളെ കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകും. എന്നാല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.





































