ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം. ക്യൂബയിലെ പ്രധാന നഗരങ്ങളൊക്കെ പ്രതിഷേധത്തിന് സാക്ഷിയായി.
ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യങ്ങളുമായാണ് ആയിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. തലസ്ഥാനമായ ഹവാനയില്‍ പ്രക്ഷോഭകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ക്യൂബ. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക തകര്‍ച്ചയിലാണ് ഇപ്പോള്‍. ജനജീവിതം വഴിമുട്ടിയതും വാക്‌സിന്‍ ലഭ്യമല്ലാത്തതുമാണ് ജനരോഷത്തിന് ഇടയാക്കിയത്.
എന്നാല്‍ വിദേശ ശക്തികളുടെ പിന്തുണയോടെയാണ് പ്രക്ഷോഭം നടക്കുന്നതെന്ന് പ്രസിഡണ്ട് മിഗല്‍ ഡിയാസ് കാനല്‍ ആരോപിച്ചു.