വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ: മുഖ്യമന്ത്രി

0

സംസ്ഥാനത്തിൻ്റെ എല്ലാ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വലിയ കടല്‍ത്തീരം ഉള്ളതിനാല്‍ കപ്പല്‍ ഗതാഗതം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തിൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. കേരളത്തിലെ അതിവേഗ റെയില്‍ പോലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായി. ടിപിആര്‍ നിരക്ക് കുറയാത്തതും അദ്ദേഹം അന്വേഷിച്ചു. കൂടുതൽ വാക്സിൻ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന്  ആവശ്യപ്പെട്ടു. ഈമാസം 60 ലക്ഷം ഡോസ് ആവശ്യമാണ്. എയിംസ് അനുവദിക്കണമെന്ന കേരളത്തിൻ്റെ ദീർഘനാളായുള്ള ആവശ്യവും ഉന്നയിച്ചു. എല്ലാ ആവശ്യങ്ങളോടും വളരെ പോസിറ്റീവായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. സംസ്ഥാനത്തിൻ്റെ ആരോഗ്യ പ്രവർത്തനങ്ങളെ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലയും ചർച്ചയായി. ജിഎസ് ടി കുടിശ്ശിക അനുവദിക്കണ. ശബരിമല വിമാനത്താവളത്തിന് അനുമതി വൈകാതെ നൽകണം.