ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക്

0
കൊറോണ വൈറസായ കോവിഡ്- 19 പടരുന്നതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തി.  ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേത്തുടർന്ന് കരിപ്പൂരിൽ നിന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തിൽ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേർപ്പെടുത്തിളള ഉത്തരവ് പുറത്ത് വന്നത്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത്, സിറിയ, ലബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്.ഈ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈറ്റിൽ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സർവ്വീസുകൾ അനുവദിക്കില്ലന്നാണ് കുവൈത്ത് സിവിൽ ഏവിയേഷൻ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. കുവൈത്ത് മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് തീരുമാനം.
നേരത്തെ കുവൈത്തിലേക്ക് വരുന്ന വിദേശികൾ കൊറോണ വൈറസ് ബാധിതരല്ലെന്ന് അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുമെന്ന് നിർദേശമുണ്ടായിരുന്നു.പിന്നീട് ഇന്ത്യൻ വിദേശകാര്യമന്ത്രലയം തുടർന്ന് ഇന്നലെ നിയന്ത്രണം നീക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് താൽകാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.