കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. വടക്കേക്കാട് ഞമേനങ്ങാട്വടേരി മുഹമ്മദ് വീട്ടിൽ ഷാഫി (30)യാണ് അറസ്റ്റിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.ഐ കൃഷ്ണദാസ് എസ്.ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുളള ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.2019 ജൂലൈ 19 ന് വൈകിട്ട് 6.30 ഓടേയാണ് നൗഷാദ് അടക്കം നാലുപേരെ പരിക്കേൽപ്പിച്ചത്.