സ്വാമി പ്രകാശാനന്ദ അന്തരിച്ചു

0

ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ ആണ് അന്ത്യം. വൈകീട്ട് അഞ്ചിന് സമാധിയിരുത്തും.

2006 മുതല്‍ ശിവഗിരി ട്രസ്റ്റ് അധ്യക്ഷനായിരുന്നു. 1977 ജനറല്‍ സെക്രട്ടറിയുമായി. 1922 ഡിസംബറില്‍ ജനിച്ച അദ്ദേഹം ഇരുപത്തി രണ്ടാം വയസ്സിലാണ് ശിവഗിരിയില്‍ എത്തുന്നത്. രണ്ടു വര്‍ഷത്തോളമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.