ദിലീപ് കുമാര്‍ അന്തരിച്ചു

0

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായിരുന്നു. മുഹമ്മദ് യൂസഫ് ഖാന്‍ എന്നാണ് ശരിയായ പേര്. പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

1922 ഡിസംബറില്‍ പാക്കിസ്ഥാനിലെ പെഷവാറിലാണ് ജനനം. പഴക്കച്ചവടക്കാരനായിരുന്ന ലാല ഗുലാം സര്‍വാര്‍ ആണ് പിതാവ്. എട്ടാം വയസ്സില്‍ ആണ് മുംബൈയില്‍ എത്തുന്നത്. 1944 ല്‍ ദേവികാ റാണി നിര്‍മ്മിച്ച ജ്വാര്‍ ഭാരതയിലെ നായകനായാണ് സിനിമയിലെത്തിയത്. ഹിന്ദി സാഹിത്യകാരനായ ഭഗവതി ചരണ്‍ വര്‍മയാണ് ദിലീപ് കുമാര്‍ എന്ന പേര് നല്‍കുന്നത്. ദേവദാസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ സൂപ്പര്‍ സ്റ്റാറായ അദ്ദേഹം ഹാസ്യ നടനായും വിഷാദ നടനായും തിളങ്ങി.

പരമോന്നത സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് നല്‍കി പാക്കിസ്ഥാന്‍ ആദരിച്ചിട്ടുണ്ട്. കൂടാതെ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായും പ്രഖ്യാപിച്ചു.