അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരുന്ന യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രനിര്‍മാണ് പേരവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കും. ഉന്നത ഉദ്യോഗസ്ഥരടക്കം ആകെ 13 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പ് വരാനിരിക്കെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.