മലയാള സിനിമ താരം അനുപമ പരമേശ്വരന്റെ ചിത്രം ബിഹാര്‍ അധ്യാപത യോഗ്യത പരീക്ഷഫലത്തില്‍ പബ്ലിഷ് ചെയ്തു. സെക്കന്‍ഡറി അധ്യാപക യോഗ്യത പരീക്ഷയെഴുതിയവരുടെ ലിസ്റ്റിലാണ് അനുപമ പരമേശ്വരന്റെ ചിത്രം കടന്നു കൂടിയത്. ഋഷികേശ് കുമാറെന്ന ഉദ്യോഗാര്‍ത്ഥിയുടെ ഫലത്തിലാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം അനുപമയുടെ ചിത്രം നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന് പരീക്ഷ ഹാള്‍ ടിക്കറ്റ് ലഭിച്ചപ്പോഴും അനുപമയുടെ തന്നെയായിരുന്നു ഫോട്ടോ.
അന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി നല്‍കിയ അദ്ദേഹത്തിനോട് പിഴവ് തിരുത്തുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ മറുപടി. എന്നാല്‍ കഴിഞ്ഞ ദിവസം പരീക്ഷ ഫലം വന്നപ്പോഴും സ്ഥിതി മാറിയില്ല. വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവുമിറക്കി.
കഴിഞ്ഞ വര്‍ഷം ബിഹാര്‍ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷഫലത്തിലും പിഴവ് വന്നിരുന്നു. അന്ന് ഒന്നാം റാങ്ക് നേടിയത് ബോളിവുഡ് നടി സണ്ണി ലിയോണ്‍ ആയിരുന്നു.