HomeIndiaമെട്രോക്ക് വേണ്ടി 833 മരങ്ങള്‍ മുറിക്കാനൊരുങ്ങി ബെംഗളൂരു

മെട്രോക്ക് വേണ്ടി 833 മരങ്ങള്‍ മുറിക്കാനൊരുങ്ങി ബെംഗളൂരു

ബെംഗളൂരി മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 833 മരങ്ങള്‍ മുറിക്കാനൊരുങ്ങി ബെംഗളൂരു നഗരസഭ അധികൃതര്‍. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കടുംബീസനഹള്ളി വരെയുള്ള ഭാഗത്തെ മരങ്ങള്‍ മുറിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിനെതിരെ ജൂലൈ നാല് വരെ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

മരങ്ങളില്‍ അധികവും കൂടുതല്‍ പ്രായമുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു. മുറിക്കുന്ന മരങ്ങള്‍ക്ക് പകരമായി തൈകള്‍ നട്ടുപിടിപ്പിക്കണമെന്ന കോടതി വിധിയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ ബയ്യപ്പനഹള്ളി ഡിപ്പോ വരെ നീളുന്ന മെട്രോ റെയില്‍ പ്രൊജക്ടിനുള്ളില്‍ 13 സ്റ്റേഷനുകളാണ് ഉള്ളത്.

Most Popular

Recent Comments