HomeIndiaരണ്ടാം തരംഗത്തില്‍ യുപി ആശുപത്രികള്‍ പാഴാക്കിയത് 10-15 ശതമാനം ഓക്‌സിജനെന്ന് റിപ്പോര്‍ട്ട്

രണ്ടാം തരംഗത്തില്‍ യുപി ആശുപത്രികള്‍ പാഴാക്കിയത് 10-15 ശതമാനം ഓക്‌സിജനെന്ന് റിപ്പോര്‍ട്ട്

കൊവിഡ് രണ്ടാം തരംഗത്തില്‍ യുപിയിലെ ആശുപത്രികള്‍ പാഴാക്കി കളഞ്ഞത് 10-15 ശതമാനം ഓക്‌സിജനെന്ന് ഐഐടി കാണ്‍പൂര്‍. ഇത് ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഐടി കാണ്‍പൂരിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സംസ്ഥാനത്തെ 57 മെഡിക്കല്‍ കോളേജുകളിലാണ് പഠനം നടത്തിയത്.

യുപി സര്‍ക്കാര്‍ തന്നെയാണ് പഠനം നടത്താന്‍ ആവശ്യപ്പെട്ടത്. 45 ദിവസങ്ങള്‍ കൊണ്ടാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഐഐടി കാണ്‍പൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ആകെ ഓക്‌സിജന്‍ സപ്ലേയില്‍ നിന്ന് 10-15 ശതമാനം വരെ ഓക്‌സിജന്‍ ഉപയോഗശൂന്യമാക്കിയതായി മനസിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ കൃത്യമായി ഉപയോഗിക്കാത്തതു കൊണ്ടും ഇങ്ങനെ സംഭവിക്കാം. ആരോഗ്യ പ്രവര്‍ത്തകരുടെ അശ്രദ്ധമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും അവര്‍ കുറച്ചുകൂടി ജാഗ്രത പാലിച്ചെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular

Recent Comments