സംസ്ഥാന പ്രസിഡണ്ട് വന്നപ്പോള്‍ പൊട്ടിത്തെറിയുടെ വക്കില്‍ ബിജെപി

0

മാസങ്ങള്‍ക്ക് ശേഷം പ്രസിഡണ്ടിനെ കിട്ടിയപ്പോള്‍ പൊട്ടിത്തെറിയുടെ വക്കില്‍ ബിജെപി സംസ്ഥാന ഘടകം. സംസ്ഥാന വക്താവായി നിയമിതനായ എം എസ് കുമാര്‍ സ്ഥാനമേറ്റെടുക്കാന്‍ ആവില്ലെന്ന് കാണിച്ച് പ്രസിഡണ്ടിന് കത്തയച്ചു.
കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരായ എ എന്‍ രാധാകൃഷ്ണനേയും ശോഭ സുരേന്ദ്രനേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി വൈസ് പ്രസിഡണ്ടുമാരാക്കി. എം ടി രമേശിനെ നിലനിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ള ജനറല്‍ സെക്രട്ടറിമാര്‍ മുരളീധര പക്ഷക്കാരാണ്. ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗം ജോര്‍ജ് കുര്യനെ ജനറല്‍ സെക്രട്ടറിയാക്കിയിട്ടുണ്ട്.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷ സ്ഥാനവും മുരളീധര പക്ഷത്തിനാണ്. കെ സുരേന്ദ്രന്റെ അടുത്തയാളായ ആര്‍ പ്രഫുല്‍ ആണ് പുതിയ അധ്യക്ഷന്‍.