ക്വാറന്റീന്‍ ലംഘിച്ചു; ഐഷ സുല്‍ത്താനക്ക് നോട്ടീസ്

0

ക്വാറന്റീന്‍ ലംഘിച്ചതിന് ഐഷ സുല്‍ത്താനക്ക് നോട്ടീസ്. ലക്ഷദ്വീപ് കളക്ടറാണ് നോട്ടീസയച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിനായി നല്‍കിയ ഇളവുകള്‍ ഐഷ സുല്‍ത്താന ദുരുപയോഗം ചെയ്തുവെന്നും ദ്വീപിലെ കൊവിഡ് രോഗികളെ പാര്‍പ്പിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചെന്നും നോട്ടീസില്‍ പറയുന്നു. പുറത്തു നിന്ന് വന്ന ഐഷ ദ്വീപിലെ നിവാസികളുമായി ഇടപഴകിയെന്നും നോട്ടിസില്‍ പറഞ്ഞിട്ടുണ്ട്. ക്വാറന്റീന്‍ ലംഘനം ഇനിയുമുണ്ടായാല്‍ കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. ഐഷയെ തത്ക്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതിന്‍ പ്രകാരമാണ് നടപടി വേണ്ടെന്ന് വെച്ചത്. വ്യാഴാഴ്ച ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയക്കും. തെളിവ് ശേഖരണത്തിന് ശേഷം ഐഷയെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.