നിയമസഭയിൽ ‘ എടാ പോടാ ‘ വിളി നടത്തിയ പി.സി ജോർജ് എംഎൽഎ യെ ശാസിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ ‘ എടാ പോടാ ‘ വിളി അനുവദിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.
ജീവനക്കാരനെ പി.സി.ജോർജ് ഒരു കുറിപ്പ് ഏൽപ്പിച്ചു .ഇത് കൈമാറാൻ വൈകിയതാണ് ജോർജിനെ ചൊടിപ്പിച്ചത്. സ്പീക്കറെ കത്ത് വേഗത്തിൽ ഏൽപിക്കാൻ ആവശ്യപ്പെട്ടാണ് പി.സി.ജോർജ് ജീവനക്കാരന് നേരെ തട്ടിക്കയറിയത്.ഇത് ശ്രദ്ധയിൽപ്പെട്ട സ്പീക്കർ പ്രശ്നത്തിൽ ഇടപ്പെടുകയും പരാമർശം വിലക്കുകയുമായിരുന്നു.ജീവനക്കാരനെ ‘എടാ പോടാ ‘ എന്ന് വിളിക്കരുതെന്നും നിയമസഭയിൽ ഇത്തരം പരാമർശം പാടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.