HomeIndia2021 ൽ ഇന്ത്യയുടെ ചന്ദ്രയാൻ 3- ആകാശം ഭേദിക്കും: തയ്യാറെടുപ്പുകൾ വിശദീകരിച്ച് കേന്ദ്ര സർക്കാർ

2021 ൽ ഇന്ത്യയുടെ ചന്ദ്രയാൻ 3- ആകാശം ഭേദിക്കും: തയ്യാറെടുപ്പുകൾ വിശദീകരിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാനമായ ചന്ദ്രയാൻറെ മൂന്നാം ഘട്ടം 2021 ൽ നടത്തുമെന്ന് കേന്ദ്രസർക്കാർ . പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗാണ് ലോകസഭയിൽ മറുപടി നൽകിയത്. മൂന്നാം ചന്ദ്രയാൻ ദൗത്യത്തേക്കാൾ പ്രധാന്യത്തോടെ കാണുന്ന ഗഗൻയാൻ പരീക്ഷണത്തിലെ സുപ്രധാന മുന്നേറ്റങ്ങളും മന്ത്രി വിശദീകരിച്ചു.

നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും രണ്ട് ഭൗതീക ശാസ്ത്ര പരീക്ഷണങ്ങളും നടത്താനാണ് ബഹിരാകാശ ഗവേഷണ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശത്തെ ഗുരുത്വാകർഷണമില്ലായ്മയുടെ അവസ്ഥയിലെ പരീക്ഷണം ജൈവികവും ഭൗതികവുമായി എങ്ങനെ പ്രതികരിക്കുമെന്നതാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം ‘ സിംഗ് പറഞ്ഞു. ഈ ഘട്ടത്തിലെ വിക്ഷേപണത്തിൽ ബഹിരാകാശ സഞ്ചാരികളാണ് ദൗത്യം നിർവ്വഹിക്കുക എന്ന വിവരവും അദ്ദേഹം പങ്കുവച്ചു. ചന്ദ്രയാൻ -2ന് ശേഷം രൂപകൽപനയുടെ കാര്യത്തിലും വാഹനത്തിന്റെ കരുത്തിൻറെ കാര്യത്തിലും ദൗത്യത്തിൻറെ രൂപരേഖകളെ സംബന്ധിച്ചും ഏറെ മുന്നോട്ട് പോയതായി സിംഗ് സൂചിപ്പിച്ചു. നിലവിൽ 2021 -ൻറെ ആദ്യ പകുതിയിൽ തന്നെ നടക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികൾക്കൊപ്പം കൊണ്ടുപോകേണ്ട ശുശ്രൂഷാ സംവിധാനങ്ങളും , മരുന്നുകളും , സഞ്ചാരികളുടെ ആരോഗ്യനില വിലയിരുത്തുന്ന സംവിധാനങ്ങൾ അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കേണ്ട ജീവൻരക്ഷാ ഉപകരണങ്ങൾ , മർദ്ദത്തെ അതിജീവിക്കാനുളള സംവിധാനങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, എന്നിവയെല്ലാം തയ്യാറാക്കിക്കൊണ്ടിരിക്കയാണെന്നും സിംഗ് സഭയിൽ സൂചിപ്പിച്ചു. ബഹിരാകാശ വാഹനത്തിൽ വച്ച് ശാസ്ത്രക്രിയ നടത്താനുള്ള പരിശീലനം ഫ്രാൻസിലെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിലെ വിദഗ്ധർ ഐഎസ്ആർഒയിൽ എത്തി നൽകിയതായും മന്ത്രി അറിയിച്ചു.

Most Popular

Recent Comments