ക്വാറിയില്‍ സ്‌ഫോടനം, ഒരു മരണം

0

തൃശൂര്‍ ജില്ലയിലെ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കരയിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

വക്കാഞ്ചേരി വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുല്‍ നൗഷാദ് ആണ് മരിച്ചത്. ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.