കണ്ണൂര്‍ തളിപറമ്പില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസ അധ്യാപകനെതിരെ കേസെടുത്തു. എപി ബ്രാഹിമിനെതിരെയാണ് കേസെടുത്തത്.
കരിമ്പം സര്‍ സയിദ് കോളേജിലെ റോഡില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസിയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനം നല്‍കിയിരുന്നത്. പത്തോളം കുട്ടികളെ ക്ലാസിനായി എത്തിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് എത്തി ക്ലാസ് നിര്‍ത്തിച്ച് കുട്ടികളെ തിരിച്ചയച്ചു. അധ്യാപകനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.





































