ജൂണ്‍ 21 വര്‍ഷത്തിലെ ഏറ്റവും നീണ്ട പകലുള്ള ദിവസം മാത്രമല്ല, ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്്രട യോഗ ദിനമായും അചരിക്കുന്നു. 2015 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014ലെ പ്രസംഗത്തോട് കൂടിയാണ് യോഗയെ ലോകരാജ്യങ്ങള്‍ ഗൗരവത്തിലെടുത്തത്. മനസ്സിനും ശരീരത്തിനും ഉന്മേഷവും ഉണര്‍വും ഉണ്ടാകാന്‍ യോഗയോളം പറ്റിയൊരു മാര്‍ഗമില്ലെന്ന മോദിയുടെ പ്രസംഗം അക്ഷരാര്‍ഥത്തില്‍ ലോകം ഏറ്റെടുക്കുകയായിരുന്നു.
ഫാസ്റ്റ് ഫുഡും സോഫ്റ്റ് ഡ്രിങ്കും ശീലിച്ച് അമിതഭാരത്താല്‍ വലയുന്ന പാശ്ചാത്യര്‍ക്ക് മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മുനിവര്യന്‍ പരികല്‍പ്പന ചെയ്ത അഭ്യാസ മുറകള്‍ ആശ്വാസം പകരുന്നുവെന്നത് ഇന്ത്യന്‍ പാരമ്പര്യത്തിന് തന്നെയുള്ള അംഗീകാരമായി.
2021 ലെ യോഗദിനം ആചരിക്കാന്‍ മോദി തെരഞ്ഞെടുത്തത് ഡെറാഡൂണാണ്. ഉയര്‍ന്ന വിദ്യാഭ്യാസം കൊണ്ടും മലിനീകരണ വിമുക്തമായ അന്തരീക്ഷം കൊണ്ടും ഉത്തരേന്ത്യന്‍ സുഖവാസ കേന്ദ്രങ്ങളില്‍ ഏറ്റവും മികച്ച നഗരമാണ് ഡെറാഡൂണ്‍.
മെച്ചപ്പെട്ട ആരോഗ്യത്തിനും മനസ്സിനും യോഗ എന്നതാണ് 2018ലെ യോഗാദിനത്തിന്റെ ആപ്തവാക്യം. ജപ്പാനിലെ 96 കാരിയായ യോഗടീച്ചറും ആസ്‌ട്രേലിയന്‍ പാര്‍ലമെന്റംഗങ്ങളുമെല്ലാം ഇന്നിപ്പോള്‍ യോഗ ദിനം ആചരിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ്.
പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രമാണ് വിവിധ ആസനങ്ങളുടെ ബൈബിള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ന്യുയോര്‍ക്ക് നഗരത്തിലെ ടൈംസ്‌ക്വയറില്‍ പോലും ആയിരങ്ങള്‍ തടിച്ചുകൂടുന്ന ചടങ്ങായി മാറി യോഗദിനം. ഡെറാഡൂണില്‍ ഈവര്‍ഷം നടക്കുന്ന ദിനാചരണത്തിന് പ്രതീക്ഷിക്കുന്നതും വന്‍ജനപങ്കാളിത്തമാണ്.
ലോകത്തിനായി ഭാരതത്തിന്റെ മഹത്തായ സംഭാവന എന്ന നിലക്ക് യോഗയെ അവതരിപ്പിക്കുന്നതില്‍ മോദിയുടെ മാര്‍ദവ നയതന്ത്രം (soft diplomacy) ഒരു പരിധി വരെ വിജയിച്ചു എന്ന് വേണമെങ്കില്‍ പറയാം.
ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി