ശക്‌തി ലഭിക്കാന്‍ നമ്പൂതിരി സ്ത്രീയുടെ ഭ്രൂണവും പച്ചമരുന്നുകളും, ശത്രുക്കളുടെ തണ്ടല്ലൊടിക്കുന്ന ഒടിയൻ
ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയൻ്റെ പിറവിയെ ആസ്പദമാക്കിയ പുതിയ സിനിമയെന്ന വിശേഷണവുമായി ‘ഒടിയങ്കം’ റിലീസിനെത്തി. സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയങ്കം’ .
നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരണങ്ങളും, ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഇന്നും ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും:
രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഒടിയന്മാരെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങുന്നത് ഭയത്തോടെയാകും.
ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിൻ്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ ആണ് നിർമ്മാണം. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, കോഴിക്കോട് ദാസേട്ടൻ, ഗോപിനാഥ് രാമൻ, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് അഭിനേതാക്കൾ. പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ”ഒടിയങ്കം”.




































