തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള ഒക്ടോബർ 16, 17, 18 തിയതികളിൽ

0

തൃശ്ശൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 16, 17, 18 തിയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ ഗ്രൗണ്ടിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് കുട്ടി കായികതാരങ്ങൾ മത്സരത്തിനിറങ്ങുക.

സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി രണ്ട് ക്രോസ് കൺട്രി മത്സരങ്ങൾ നടക്കും. മൂന്ന് ദിവസങ്ങളിലായി 3,668 കുട്ടികളാണ് കായികോത്സവത്തിൽ പങ്കെടുക്കുക. ഒരു ദിവസം ഏകദേശം 1,500ഓളം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ട്.

എ.സി. മൊയ്തീൻ എം.എൽ.എ. കായികമേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം. ബാലകൃഷ്ണൻ പതാക ഉയർത്തും. നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.

വാർത്താസമ്മേളനത്തിൽ കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. മൊയ്തീൻ, സ്‌കൂൾ പ്രിൻസിപ്പൽ എ. റസിയ, പ്രധാനാധ്യാപിക പി. ടി. ലില്ലി, പബ്ലിസിറ്റി കൺവീനർ പി. സി. വർഗീസ് മാഷ്, കായികാധ്യാപകൻ കെ. എം. ശ്രീനിഷ് എന്നിവർ പങ്കെടുത്തു.