കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദക്ഷിണ ചൈനയില്‍ നൂറു കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും നഗരത്തിന്റെ ഒരു ഭാഗം പൂര്‍ണമായി അടച്ചിട്ട് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കിയത്.
ഇന്നലെ 6 പേര്‍ക്കാണ് ഗുവാങ്‌ഡോങ് ആരോഗ്യ കമ്മീഷന്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലൊരു സ്ത്രീക്ക് കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. ഇവര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലെ ജീവനക്കാരിയാണ്. ഇതോടെ 450 വിമാനങ്ങളും ചൈന റദ്ദാക്കി. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റീനിലാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.