ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍-ബി കുത്തിവെപ്പുകള്‍ വ്യാജമായി നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്ത രണ്ട് ഡോക്ടര്‍മാരടക്കം 7 പേരെ ഡല്‍ഹി പൊലീസ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു.
നിസാമുദ്ദീനിലുള്ള ഡോ അല്‍തമാസ് ഹുസൈന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് 3,293 വ്യാജ കുത്തിവെപ്പുകളും കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസിനെ ചികിത്സിക്കാനാണ് ആംഫോട്ടെറിസിന്‍-ബി ഉപയോഗിക്കുന്നത്.