കൊല്ലം പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്പിനാല്‍ ഏലായില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്(21), ആദര്‍ശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും.
വള്ളത്തില്‍ 5 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 3 പേര്‍ നീന്തി രക്ഷപ്പെട്ടു. അഗ്നിരക്ഷ സേന കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.