സിപിഎം ഹവാല പണം: ബിജെപി പരാതി നൽകി

0

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഒഴുക്കിയ ഹവാല പണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. ഒല്ലൂരിൽ കവർച്ച ചെയ്യപ്പെട്ട ഹവാല പണം സിപിഎമ്മിൻ്റേതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

തൃശ്ശൂർ ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ പ്രചരണത്തിനായി എത്തിച്ച പണമാണ് കവർന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻ്റ് ആർ എസ് രാജീവാണ് പരാതി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം കോടികളാണ് കേരളത്തിൽ ഒഴുക്കിയതെന്നും അദ്ദേഹം പറഞ്ഞു.