HomeIndiaഇന്ത്യയുടെ ഐടി നിയമങ്ങളില്‍ ആശങ്ക അറിയിച്ച് യുഎന്‍

ഇന്ത്യയുടെ ഐടി നിയമങ്ങളില്‍ ആശങ്ക അറിയിച്ച് യുഎന്‍

ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങളില്‍ ഗുരുതര ആശങ്ക അറിയിച്ചു ഐക്യരാഷ്ട്രസഭ. ഐടി നിയമങ്ങള്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് യുഎന്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി.

പുതിയ ഐടി നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നുവെന്ന് കാണിച്ച് ഐറിന്‍ ഖാന്‍, ക്ലെമന്റ് നയാലെറ്റ്‌സോസി വോള്‍, ജോസഫ് കന്നാറ്റസി എന്നീ ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റാപ്പോട്ടിയേഴ്‌സാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്.

സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐടി നിയമങ്ങളെന്നാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നത്. 1979ല്‍ ഇന്ത്യ ഈ ഉടമ്പടി അംഗീകരിച്ചിട്ടുണ്ടെന്നും കത്തില്‍ യുഎന്‍ വ്യക്തമാക്കുന്നു. മാധ്യമങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ജാഗ്രത ബാധ്യതകള്‍ തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു. നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ കേന്ദ്രത്തില്‍ നിന്ന് മറുപടി തേടിയിട്ടുണ്ട്.

Most Popular

Recent Comments