പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് എല്്‌ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ അന്തിമ കണക്ക് ഒരാഴ്ചക്കുള്ളില്‍ തയ്യാറാക്കും. എല്ലാ ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. ഇതില്‍ പെടാത്ത കുട്ടികളുണ്ടെങ്കില്‍ അധ്യാപകരുടേയും പ്രാദേശിക സംഘടനകളുടേയും സഹായത്തോടെ കണ്ടെത്തും.
പട്ടിക വര്‍ഗ ഊരുകളിലെ വിദ്യാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ആദിവാസി മേഖലകളില്‍ അടക്കം ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കും. തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.




































