മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിഡി സതീശന്‍

0

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത് മരം വേട്ട വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് മഹാമാരി കാലത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇല്ലാത്ത കാര്യം പെരുപ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയത്. ഇതിനുള്ള കൃത്യമായ മറുപടി സുധാകരനും നല്‍കി. സുധാകരന്‍ പറയാത്ത കാര്യങ്ങളാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. വിവാദമാകുന്നതിന് മുമ്പ് തന്നെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ക്ക് സുധാകരന്‍ പരാതി നല്‍കിയിരുന്നു. അനാവശ്യമായ വിവാദമാണിതെന്നും ഇതിന് പിന്നാലെ പോകേണ്ടെ കാര്യമില്ലെന്നും വിഡി സതീശന്‍ പ്രതികരിച്ചു.