ഒമാനില്‍ വീണ്ടും രാത്രി യാത്ര വിലക്ക് ഏര്‍പ്പെടുത്തി. ജൂണ്‍ 20 മുതലാണ് യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു. ഒമാനില്‍ വര്‍ധിച്ചു വരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രിം കമ്മിറ്റിയുടെ ഈ തീരുമാനം.
നാളെ മുതല്‍ ആരംഭിക്കുന്ന യാത്ര വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. രാത്രി 8 മണി മുതലാണ് യാത്ര വിലക്ക് ആരംഭിക്കുക. പുലര്‍ച്ചെ നാല് മണി വരെ യാത്ര വിലക്ക് തുടരും. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് ഒമാന്‍ സുപ്രിം കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.