നീതിപീഠത്തില്‍ ഉറച്ചു വിശ്വസിക്കുന്നു; ഐഷ സുല്‍ത്താന

0

രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ ഐഷ സുല്‍ത്താന നാളെ ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിലേക്ക് പോകും. നീതി കിട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.

സത്യത്തിൻ്റെ പാതയില്‍ ഇന്ന് തിരക്ക് കുറവാണ്. അതിനാല്‍ തന്നെ തനിക്ക് എളുപ്പത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കും. നീതി പീഠത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമാണ്. സത്യം മനസിലാക്കി നീതി ലഭിക്കുക തന്നെ ചെയ്യും. തീരുവനന്തപുരത്ത് വന്നപ്പോള്‍ തൊട്ട് തന്നെ വളര്‍ത്തിയത് മാധ്യമങ്ങളാണ്. അവര്‍ അന്നും ഇന്നും തന്നെ ചേര്‍ത്ത് പിടിച്ചു. തൻ്റെ സത്യാവസ്ഥ മനസിലാക്കി നേരിൻ്റെ ഒപ്പം നിലനിന്ന എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നു.

തൻ്റെ വാപ്പ ഉറങ്ങുന്ന മണ്ണാണ് കേരളം. അനിയന്‍ അന്തിയുറങ്ങുന്നത് ലക്ഷദ്വീപിലാണ്. അതിനാല്‍ ആ ബന്ധം മുറിക്കാന്‍ ഈ ലോകത്തില്‍ ആരെ കൊണ്ടും സാധിക്കില്ലെന്നും ഐഷ വ്യക്തമാക്കുന്നു.