ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ. ആലുവയിലാണ് കളി കാര്യമായത്. അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയാണ് വിദ്യാര്‍ത്ഥിയുടെ ഓണ്‍ലൈന്‍ ഗെയിം വഴി നഷ്ടമായത്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്‌റേറഷനിലെ പ്രത്യേക വിഭാഗം അന്വേഷണവും നടത്തി. ഫ്രീ ഫയര്‍ എന്ന പേരിലുള്ള ഗെയിം കളിച്ചാണ് പണം നഷ്ടമായതെന്ന് അന്വേഷണ സംഘം പറയുന്നു. കുട്ടി ഒരു സമയം 40 മുതല്‍ 4000 രൂപ വരെ ചാര്‍ജ് ചെയ്തിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.