സമയമാകുമ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കും; പിണറായി വിജയന്‍

0

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ആരാധനലായങ്ങള്‍ എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗ ബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുന്ന നേരത്ത് ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അടുത്ത ബുധനാഴ്ച വരെ ഇപ്പോഴത്തെ നില തുടരാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രോഗവ്യാപന തോത് കുറയുന്ന സമയമാണ് ഇപ്പോള്‍ ഉള്ളത്. എങ്കില്‍ കൂടി ഒരാഴ്ചക്ക് ശേഷം മാത്രമേ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂ. അതിനനുസരിച്ച് പിന്നീട് കുറച്ച് ഇളവുകള്‍ കൂടി പരിഗണിക്കും. ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.