മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെന്ന് പഠനം

0

കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും ലോകാരോഗ്യസംഘടനയുടേയും പഠനം. കൊവിഡ് മൂന്നാം തരംഗം രണ്ടു വയസോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാന്‍ സാധ്യത കുറവാണെന്നാണ് പഠനത്തിലൂടെ വിലയിരുത്തുന്നത്.

വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് പറയുന്നത്. പ്രായപൂര്‍ത്തിയായവരെ അപേക്ഷിച്ച് കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

5 സംസ്ഥാനങ്ങളില്‍ നിന്ന് 10000 കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിന് എയിംസിന്റെ എത്തിക്‌സ് കമ്മിറ്റിയുടേയും പഠനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടേയും അംഗീകാരവും ലഭിച്ചു. മാര്‍ച്ച് 15നും ജൂണ്‍ 10നും ഇടയിലാണ് പഠനത്തിനായുള്ള വിവരശേഖരണം നടത്തിയത്. പഠനത്തിന് വിധേയരായവരില്‍ സാര്‍സ് കൊവ്-2 വൈറസിനെതിരായ ടോട്ടല്‍ സെറം ആന്റിബോഡിയെ കണക്കാക്കാന്‍ എലിസ കിറ്റുകളാണ് ഉപയോഗിച്ചതെന്നും ഗവേഷകര്‍ വ്യക്തമാക്കി.