കുവൈത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്ക് പ്രവേശനം അനുവദിച്ചു

0

കൊവിഡ് 19നെതിരായ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച വിദേശികള്‍ക്ക് ആഗസ്റ്റ് മുതല്‍ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. മോഡേണ, ഓക്‌സ്ഫര്‍ഡ് ആസ്ട്ര സെനക, ഫൈസര്‍ ബയോണ്‍ടെക് എന്നിവയുടെ രണ്ട് ഡോസുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്റെ ഒറ്റ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് പ്രവേശനാനുമതി നല്‍കുന്നത്.