മരംവേട്ട വിവാദം ചര്‍ച്ച ചെയ്യാനായി സിപിഐ സംസ്ഥാന നിര്‍വാഹക സിമിതി യോഗം ഈ മാസം 23ന് ചേരും. രാഷ്ട്രീയ തീരുമാനമനുസരിച്ച് റവന്യു വകുപ്പ് സദുദ്ദേശത്തോടെ ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനിച്ചത് ഉദ്യോഗസ്ഥരാണെന്നാണ് സിപിഐ പറയുന്നത്. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തും വീഴ്ചയുണ്ടായോ എന്ന പരിശോധന വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. പാര്‍ട്ടി ഭരിച്ച രണ്ട് വകുപ്പുകള്‍ ആരോപണ നിഴലിലായതും സിപിഐയെ പ്രതിരോധത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് നിര്‍വാഹക സിമിതി യോഗം ചേരാന്‍ തീരുമാനിച്ചത്.
അതിനിടെ മരം വേട്ട നടന്ന സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. പ്രതിപക്ഷ ഉപനേതാവവ് പികെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എംകെ മുനിര്‍, പിടി തോമസ്, മോന്‍സ് ജോസഫ്, ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍ എന്നിവരും മറ്റ് ഘടക കക്ഷി നേതാക്കളും കൂടെയുണ്ടായിരുന്നു. മുഖ്യപ്രതികള്‍ ആദിവാസികളെ കബളിപ്പിച്ച് മരം മുറിച്ചെന്ന പരാതി ഉയര്‍ന്ന സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു.
അതെസമയം മരം മുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടായെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ മുമ്പ് പറഞ്ഞിരുന്നു. ആ വാര്‍ത്ത വസ്തുത വിരുദ്ധമാണ്. തെളിയിക്കാനായി ആധികാരികമായ ഏതെങ്കിലും രേഖ ഉണ്ടെങ്കില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പ്രതികരിച്ചു.