ജൈവായുധ പരാമര്‍ശം: അയിഷക്ക് മുന്‍കൂര്‍ ജാമ്യമില്ല, ചോദ്യം ചെയ്യലിന് ഹാജരാകണം

0

രാജ്യദ്രോഹ കേസില്‍ സിനിമാ പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചു എന്ന പരാമര്‍ശത്തില്‍ ലക്ഷദ്വീപ് പൊലീസ് എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിരസിച്ചത്.

ചോദ്യം ചെയ്യലിനായി കവരത്തി പൊലീസ് മുമ്പാകെ അയിഷ സുല്‍ത്താന ഹാജരാകണം. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ ഇടക്കാല ജാമ്യം അനുവദിക്കണംയ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണം എന്നാണ് ഹൈക്കോടതി ഉത്തരവ്. കേസ് വിധി പറയാനായി മാറ്റി വെച്ചിരിക്കുകയാണ്.

അറസ്റ്റ് ചെയ്താലും അഭിഭാഷകൻ്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് അയിഷയ്ക്ക് നല്‍കിയ നിര്‍ദേശം.