കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാൻ അനുവദിക്കുമ്പോൾ ആരാധനാലയങ്ങൾക്ക് മാത്രം വിലക്കുള്ളത് അംഗീകരിക്കാനാവില്ല. സർക്കാർ വിശ്വാസികളുടെ വികാരങ്ങൾ മാനിക്കാൻ തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.